തൃശൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

single-img
3 April 2015

chavaതൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ മര്‍ദിച്ചുകൊലപ്പെടുത്തി. കടപ്പുറം പുതിയേടത്ത് തവഹീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി അഞ്ചങ്ങാടി കടപ്പുറത്തെ വീട്ടില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി തല്ലി കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

തവഹീറിന് ഇവിടെയുള്ള ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ഇയാളെ ഒരു സംഘമാളുകള്‍ ആക്രമിക്കുകയുമായിരുന്നു എന്നുംപൊലീസ് പറഞ്ഞു. വീടിനകത്തു വെച്ചും പുറത്തു വെച്ചും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തില്‍ അവശനായ ഇയാളെ ഗുഡ്സ് ഓട്ടോയില്‍ അക്രമികള്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നു കളഞ്ഞു. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.

സംഭവത്തില്‍ ചാവക്കാട് പൊലീസ് കേസ് എടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി ചാവക്കാട് പൊലീസ് അറിയിച്ചു.