ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം എഡിഷനിൽ ബ്രസീലിയൻ താരം ലൂസിയോ എത്തുന്നു

single-img
3 April 2015

luzianuന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍െറ രണ്ടാം എഡിഷനിൽ ലൂസിയോ എത്തുമെന്ന് റിപ്പോര്‍ട്ട്. ബ്രസീലിന്‍െറ വെറ്ററന്‍ ഡിഫന്‍ഡര്‍ എഫ്.സി ഗോവയുടെ മാര്‍ക്വീ താരമായി കരാറിലത്തെുമെന്നാണ് സൂചന. നിലവില്‍ ബ്രസീലിലെ പാല്‍മിറസ് ക്ളബിന് വേണ്ടി പന്തുതട്ടുന്ന ലൂസിയോയുടെ വരവിനുപിന്നില്‍ ഗോവന്‍ ടീമിന്‍െറ കോച്ച് സീക്കോയാണെന്ന് പറയപ്പെടുന്നു.

പ്രഥമ സീസണില്‍ എഫ്.സി ഗോവയുടെ മാര്‍ക്വീ താരമായിരുന്ന റോബര്‍ട്ട് പിറസിന്‍െറ സ്ഥാനത്തേക്കാവും ലൂസിയോ വരുക. കൂടുതല്‍സമയം ടീമിനുവേണ്ടി പന്തുതട്ടാന്‍ കരുത്തുള്ള കളിക്കാരനെയാണ് മാര്‍ക്വീ താരമായി വേണ്ടതെന്ന സീക്കോയുടെ നിര്‍ബന്ധമാണ് ലൂസിയോക്ക് ഇന്ത്യന്‍ ക്ളബിലേക്ക് വഴിതുറന്നത്. അര്‍ജന്‍റീനയുടെ സ്റ്റാര്‍ സ്ട്രൈക്കറായിരുന്ന റിക്വല്‍മി ഉള്‍പ്പെടെ നിരവധിതാരങ്ങളുടെ പട്ടികയില്‍ നിന്നാണ് ലൂസിയോയെ ക്ളബ് തെരഞ്ഞെടുത്തത്.

ലൂസിയോ ബയേണ്‍ മ്യൂണിക്കിനും ഇന്‍റര്‍മിലാനും വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.