ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു

single-img
3 April 2015

churchതിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ലോകത്തിന്റെ മുഴുവന്‍ പാപവും ഏറ്റുവാങ്ങി സ്വയം ബലിയായ ക്രിസ്തു സഹിച്ച പീഡാനുഭവങ്ങളുടെ പരിസമാപ്തിയാണ് ക്രൂശാരോഹണം.

തലസ്ഥാനത്തെ ദേവാലയങ്ങളില്‍ രാവിലെതന്നെ പ്രാര്‍ഥനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. വിവിധ പള്ളികളില്‍ കുരിശിന്റെ വഴിയുടെ അനുസ്മരണവുമായി പരിഹാരപ്രദക്ഷിണവും നഗരികാണിക്കലും നടക്കുകയാണ്.

പ്രാര്‍ഥനാലയങ്ങളില്‍ ദുഃഖവെള്ളിയുടെ ഭാഗമായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. മലയാറ്റൂര്‍ കുരിശുമല കയറാന്‍ പതിനായിരങ്ങളെത്തി. പീഡാനുഭവ വാരത്തിന്റെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളാണ് മലയാറ്റൂരില്‍ ഒരുക്കിയിരിക്കുന്നത്.