വിലകുറഞ്ഞ മദ്യം മാഹിയിൽ നിയന്ത്രക്കും

single-img
3 April 2015

barമാഹി: മാഹിയിൽ വിലകുറഞ്ഞ മദ്യത്തിന് നിയന്ത്രണം വരുന്നു.  മദ്യം കഴിച്ച് മാഹിയുടെ സാമുഹിക ജീവിതം തകര്‍ക്കുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണിത്. ഇപ്പോഴത്തെ അവസ്ഥ അനുസരിച്ച് കേരളത്തിലെ ഒരു പെഗ് മദ്യത്തിന്റെ വിലയ്ക്ക് മാഹിയില്‍ ഒരു ഫുള്‍ ബോട്ടില്‍ കിട്ടും. അതുകൊണ്ടു തന്നെ കേരളത്തില്‍ ബാര്‍ നിരോധനം നടപ്പിലായതോടെ അയല്‍ ജില്ലകളില്‍ നിന്നും മാഹിയിലെത്തുന്നവരുടെ എണ്ണവും കൂടി.

അമിതമായി മദ്യം കഴിച്ച് റോഡില്‍ കിടന്ന് പൊതുജീവിതത്തിന് ശല്യമുണ്ടാക്കുന്നവര്‍ സ്ഥിരം കാഴ്ചയാണ് ഇവിടെ. രാവിലെ മാഹിയിലെത്തുന്ന ഇവര്‍ തുടര്‍ച്ചയായി മദ്യപിച്ച് റോഡിരികിലും ബസ് സ്റ്റോപ്പിലും മറ്റും വീണുകിടക്കുന്നു.

പൊതു സ്ഥലത്ത് മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ ആസ്പത്രിയിലേക്ക് മാറ്റും. മദ്യവില്‍പ്പനയുടെ സമയവും ക്രമീകരിക്കും. പോലീസിന്റെയും എക്‌സൈസിന്റേയും പ്രവര്‍ത്തനം കാര്യക്ഷമമാക്കും. മദ്യപന്‍മാരെ  ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ മദ്യം മൂലം മാഹിയിലുണ്ടാവുന്ന പൊതു പ്രശ്‌നം വലിയൊരളുവരെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോണ്ടിച്ചേരി സര്‍ക്കാര്‍.