കെനിയൻ സര്‍വകലാശാലയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ 147 വിദ്യാര്‍ഥികൾ കൊല്ലപ്പെട്ടു

single-img
3 April 2015

ruetersഗാരിസ്സ(കെനിയ): വടക്കുകിഴക്കന്‍ കെനിയയിലെ സര്‍വകലാശാലയിൽ അല്‍ ശബാബ് ഭീകരർ 147 വിദ്യാര്‍ഥികളെ വധിച്ചു. അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള സോമാലിയയിലെ തീവ്രവാദികൾ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി നടത്തിയ ആക്രമണത്തിൽ 79 പേര്‍ക്ക് പരിക്കെറ്റു. ഭീകരര്‍ ബന്ദിയാക്കിയ വിദ്യാര്‍ഥികളെ മോചിപ്പിക്കാന്‍ സൈനിക നടപടി തുടരുകയാണ്.  രണ്ട് ഭീകരരെ സൈന്യം വധിച്ചു.  അഞ്ഞൂറ് വിദ്യാര്‍ഥികളെ മോചിപ്പിച്ചതായി സൈനികവക്താവ് പറഞ്ഞു. 1998-ലെ യു.എസ് എബസി ബോംബാക്രമണത്തിനുശേഷം കെനിയയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത അല്‍ ശബാബ് വക്താവ് ഏറ്റെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സര്‍വകലാശാലാ കാമ്പസിലെ കാവല്‍ക്കാരെ വെടിവെച്ചുകൊന്ന് മുഖംമൂടിധരിച്ച നാലു ഭീകരര്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കിയത്. കാമ്പസില്‍ ഇരച്ചുകയറി വിവേചനരഹിതമായി വെടിയുതിര്‍ക്കുകയായിരുന്നു അക്രമികള്‍.