വെമ്പായത്ത് അന്നദാനത്തില്‍ നിന്നും 200ലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

single-img
2 April 2015

download (3)തിരുവനന്തപുരം വെമ്പായത്ത് ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ് 200ലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വെള്ളത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം . ഭക്ഷ്യവിഷബാധയേറ്റവരെ ആദ്യം കന്യാകുളങ്ങര, നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു .

കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായ 20പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി . ഭക്ഷ്യവിഷബാധയേറ്റെത്തുന്നവര്‍ക്കുള്ള ചികില്‍സക്ക് വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. വെള്ളവും ഭക്ഷണ സാധനങ്ങളും വിശദപരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.