പശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിൽ നിന്ന് തൊഗാഡിയയെ മമ്താ ബാനർജി സർക്കാർ വിലക്കി

single-img
2 April 2015

downloadപശ്ചിമബംഗാളിൽ പ്രവേശിക്കുന്നതിൽ നിന്ന് വി.എച്ച്.പി വൈസ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയയെ മമ്താ ബാനർജി സർക്കാർ വിലക്കി. തൊഗാഡിയുടെ സാന്നിദ്ധ്യം വർഗ്ഗീയതയ്ക്ക് കാരണമാകുമെന്നും ക്രമസമാധാനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ ജില്ലാ മജിസ്ട്രേട്ടുമാരും പൊലീസ് കമ്മീഷണർമാരും കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഏകപക്ഷീയമായി തീരുമാനമെടുത്തതായി സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു.