അമരാവതി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകും

single-img
2 April 2015

download (6)അമരാവതി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകും. ഹൈദരാബാദില്‍നിന്ന് 500 കിലോമീറ്റര്‍ മാറി കൃഷ്ണാനദീതീരത്തുള്ള പുരാതനനഗരമാണ് അമരാവതി. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭ എടുത്തതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു.

 
നഗരം വികസിപ്പിക്കുന്നതിന് 33,000 ഏക്കര്‍ സ്ഥലം വിട്ടുനല്‍കാന്‍ ഇവിടത്തെ കര്‍ഷകര്‍ സമ്മതിച്ചതായി ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതോടെയാണ് ആന്ധ്രയ്ക്ക് പുതിയ തലസ്ഥാനം ആവശ്യമായിവന്നത്.