യെമനില്‍കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ കൂടി അയച്ചു: മുഖ്യമന്ത്രി

single-img
2 April 2015

download (4)യെമനില്‍കുടുങ്ങിയ നാലായിരത്തോളം ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണെന്നും ഇവരെ തിരികെയെത്തിക്കാന്‍ രണ്ട് കപ്പലുകള്‍ കൂടി അയച്ചതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി കൂടുതല്‍ കപ്പലുകള്‍ മുംബൈയില്‍ നിന്നും പോകും. യെമനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.