ശരിയായതും സത്യസന്ധവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി നരേന്ദ്രമോദി; പക്ഷേ തീരുമാനങ്ങള്‍ വൈകിപ്പിക്കരുത്

single-img
2 April 2015

modi-suit_650_012615070705ശരിയായതും സത്യസന്ധവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വൈകരുതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയവിനിമയത്തിന് തടസ്സമുണ്ടാകരുതെന്നും ഇന്ത്യ ഗവണ്‍മെന്റിന് കീഴിലുള്ള സെക്രട്ടറിമാരുമായുള്ള അനൗദ്യോഗിക യോഗത്തില്‍ മോദിആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പുേരാഗതിക്ക് ആവശ്യം ശരിയായ ആശയവിനിമയത്തോടെയുള്ള സത്യസന്ധമായ തീരുമാനങ്ങളാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ പത്തു മാസത്തെ പ്രവര്‍ത്തനങ്ങളില്‍ നിങ്ങളെ അഭിനന്ദിക്കുന്നുവെന്നും യോഗത്തിനെത്തിയ ഉദ്യോഗസ്ഥരെല്ലാം ഒറ്റകെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയവിനിമയം ഇല്ലാത്ത അവസ്ഥ തീരെ യോജിച്ചതല്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങളോ തടസ്സങ്ങളോ ഉണ്ടായാല്‍ പരസ്പരം ആശയവിനിമയം നടത്തി തീരുമാനങ്ങള്‍ എത്രയും പെട്ടെന്ന് എടുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കല്‍ക്കരിപ്പാടങ്ങളുടെ ലേലം, പ്രധാനമന്ത്രി ജന്‍ ധന്‍ യോജന തുടങ്ങിയവ വിജയകരമായി നടപ്പാക്കിയതില്‍ മോഡി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.