സി 17 ഗ്ലോബ്മാസ്റ്റര്‍; പ്രതിസന്ധികള്‍ തരണം ചെയ്ത് യെമനില്‍ നിന്നും ഇന്ത്യക്കാരുമായി മടങ്ങിയ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തന്‍

single-img
2 April 2015

Air Fയുദ്ധമുന്നണിയിലെ ഏറ്റവും വലിയ കടത്തുവിമാനമായ സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് ഇന്നത്തെ താരം. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ യാത്രാവിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ആ ദൗത്യം വിജയകരമായി ഏറ്റെടുത്ത് നനടത്തിയ വ്യോമസേനയുടെ കരുത്തനായ സഹയാത്രികനാണ് ഇന്ന് ഗ്ലോബ്മാസ്റ്റര്‍.

അമേരിക്കന്‍ നിര്‍മിത സി17 ഇനത്തില്‍പെടുന്ന വിമാനത്തിന് 3500 അടി റണ്‍വേയില്‍ സി17 വിമാനത്തിന് ഇറങ്ങാന്‍ കഴിയും. നാല് എന്‍ജിനുകളുടെ സഹായത്തോടെ ഒറ്റയടിക്ക് 4200 കിലോമീറ്റര്‍ പറക്കാനും ഗ്ലോബ്മാസ്റ്റര്‍ക്ക് കഴിയും. ഈ കൂറ്റന്‍ വിമാനത്തിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അന്തമാന്‍ നികോബാറിലും ഇറങ്ങാന്‍ കഴിയുമെന്നുള്ളതും പ്രത്യേകതയാണ്.

40 ടണ്‍ വഹിക്കാനുള്ള റഷ്യന്‍ നിര്‍മിത ഐ.എല്‍ 76 വിമാനത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ഗ്ലോബ്മാസ്റ്ററിന്റെ വരവ്. ടാങ്കുകളും മറ്റും കയറ്റിക്കൊണ്ടുപോകാനും വ്യോമസേനയുടെ ഈ കരുത്തന് ശേഷയുണ്ട്.yemen1_650_040215081101

C!&_!