കേരളത്തില്‍ പുതുതായി 22 ലക്ഷം പേര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് എടുത്തു

single-img
2 April 2015

bjp....കേരളത്തില്‍ പുതുതായി 22 ലക്ഷം പേര്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ് എടുത്തുവെന്ന് സംസ്ഥാന നേതൃത്വം. ഇതില്‍ മൂന്നരലക്ഷം അംഗങ്ങളുമായി തിരുവന്തപുരമാണ് മുന്നില്‍. തൃശൂരില്‍ മൂന്നുലക്ഷം അംഗങ്ങളെ ലഎഭിച്ചുവെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനകമ്മിറ്റിയുടെ ആവശ്യമനുസരിച്ച് അംഗത്വ ക്യാംപെയിനുളള സമയം ഏപ്രില്‍ 15 വരെ കേന്ദ്രകമ്മിറ്റി നീട്ടി നല്‍കിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെയും സിപിഎമ്മിന്റെയും സ്വാധീനകേന്ദ്രങ്ങളില്‍ ഒരു തവണകൂടി സന്ദര്‍ശിക്കേണ്ടതുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലാത്ത ബൂത്തുകള്‍ പുനരുജ്ജീവിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും നേതൃത്വം കേന്ദ്രകമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ജനുവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെയായിരുന്നു അംഗത്വ പ്രചാരണ കലാവധി. ദേശീയ നേതൃത്വം 25 ലക്ഷം പേരെ അംഗങ്ങളാക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും ഈ കാലാവധിക്കുള്ളില്‍ ആ ലക്ഷ്യം മറികടന്നിട്ടില്ല. ഇത് പൂര്‍ത്തീകരിക്കാനാണ് സമയം നീട്ടിചോദിക്കാന്‍ കാരണമെന്നറിയുന്നു. പാര്‍ട്ടിക്ക് നേരത്തെ സംസ്ഥാനത്ത് അഞ്ചരലക്ഷം അംഗങ്ങളാണുണ്ടായിരുന്നത്.