പുതിയ കമ്പനിയില്‍ ജോലിക്ക് ജോയിന്‍ ചെയ്യേണ്ട ഏപ്രില്‍ 1 ന് രാവിലെ സാജന്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ കണ്ടത് ഒരു പ്രമുഖ ദിനപത്രത്തിലൂടെ തന്റെ മരണവാര്‍ത്തയറിഞ്ഞെത്തിയ ജനങ്ങളെയാണ്; സ്വന്തം മരണവാര്‍ത്തയുമായി ഇനി ജോലിക്ക് വരേണ്ടന്ന് കമ്പനിയും അറിയിച്ചു

single-img
2 April 2015

sajan

ഏപ്രില്‍ 1 ന് ഉദ്ഘാടനം ചെയ്യുന്ന പുതിയ കമ്പനിയില്‍ ജോലിക്ക് പോകാനായി രാവിലെ എഴുന്നേറ്റ് മുറ്റത്തിറങ്ങിയ പന്തളം സ്വദേശി സാജന്‍ തോമസ് കണ്ടത് തന്റെ മരണവാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് വരുന്ന് ജനങ്ങളെയാണ്. ഒരു പ്രമുഖ മലയാളപത്രത്തിലെ ചരമവാര്‍ത്തയാണ് സാജനെ തിരക്കി ജനങ്ങളെ വീട്ടിലെത്തിച്ചത്.

ഏപ്രില്‍ 1ന് ആരോ സാജന്റെ ചിത്രവും മരണവാര്‍ത്തയും സഹിതം കൊടുത്തത് പത്രത്തിലൂടെ അച്ചടിച്ചുവന്നതാണ് സാജനെ പരേതനാക്കിയത്. അതിനിടയില്‍ കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് കമ്പനിയില്‍ നിന്നും ഫോണ്‍ വന്നു. കാര്യങ്ങള്‍ അറിയിച്ചപ്പോള്‍, ഉദ്ഘാടന ദിവസത്തില്‍ തന്നെ ഇങ്ങനെയൊരു വാര്‍ത്ത കേള്‍പ്പിച്ച സാജന്‍ ഇനി ജോലിക്ക് വരേണ്ടന്ന് അവര്‍ അറിയിക്കുകയായിരുന്നു.

പത്രത്തിന്റെ ഓഫീസില്‍ അനേ്വഷിച്ചപ്പോള്‍ അവര്‍ കൈമലര്‍്തുകയാണ് ചെയ്തത്. ഫോട്ടോയും വാര്‍ത്തയും ആരോ കൊണ്ട് വന്ന് കൊടുത്തതുകൊണ്ട് അവര്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തിയെ കൊന്ന പത്രത്തെ കോടതി കയറ്റാനാണ് ഈ ഇരുപത്തിമൂന്നുകാരന്റെ തീരുമാനം.