വഴിയരുകിലിരുന്ന് അരവയറില്‍ കച്ചവടം നടത്തി ജീവിക്കുന്നവര്‍ക്ക് ഇളയദളപതി വിജയുടെ സഹായം; മൂന്ന് കുടുംബങ്ങള്‍ക്ക് കച്ചവടം നടത്താന്‍ ഉന്തുവണ്ടിക്കട നല്‍കി വിജയ്

single-img
2 April 2015

Vijayപാവങ്ങള്‍ക്കും ദുരുതമനുഭവിക്കുന്നവര്‍ക്കും എന്നും കൈത്താങ്ങായി നിന്നിട്ടുള്ള ഇളയദളപതി വിജയ്‌യെ കുറിച്ച് വീണ്ടും ഒരു നല്ല വര്‍ത്തമാനം.

ചെന്നൈയില്‍ വഴിയരുകില്‍ കച്ചവടം നടത്തി ജീവിതം തള്ളിനീക്കുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ് വിജയ് രക്ഷകനായി എത്തിയത്. വളശര ദരിദ്രമായ ചുറ്റുപാടില്‍ കുടുംബം പുലര്‍ത്താന്‍ ജോലി ശചയ്തിരുന്ന ഇവരുടെ കഥയറിഞ്ഞ വിജയ് സഹായവുമായി നേരിട്ടെത്തുകയായിരുന്നു.

കടവും ദാരിദ്ര്യവും കൊണ്ട് വീര്‍പ്പുമുട്ടിനില്‍ക്കുന്ന മൂന്നുകുടുംബങ്ങള്‍ക്കും കച്ചവടം നടത്താന്‍ സ്വന്തമായി ഉന്തുവണ്ടി നല്‍കിയാണ് വിജയ് ഇവരുടെ ജീവിതത്തില്‍ രക്ഷകനായി അവതരിച്ചത്. ഇനിമുതല്‍ അവരുടെ പ്രാര്‍ത്ഥനയില്‍ തങ്ങളുടെ ജീവിതത്തിന് പുതിയൊരു വഴിത്തിരിവുണ്ടാക്കിയ ഇളയദളപതിയുമുണ്ടാകുമെന്ന് അവര്‍ പറയുന്നു.