സംഘപരിവാര്‍ സംഘടനയായ ഹിന്ദു യുവവാഹിനി പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി മിസ്ഡ് കോള്‍ സംരംഭം ആരംഭിച്ചു

single-img
2 April 2015

Gomathaസംഘപരിവാര്‍ സംഘടനയായ ഹിന്ദു യുവവാഹിനി ഉത്തര്‍പ്രദേശിലെ അലിഗഡ് ശാഖ കേന്ദ്രമാക്കി പശുവിനെ രാഷ്ട്രമാതാവാക്കാന്‍ വേണ്ടി മിസ്ഡ് കോള്‍ സംരംഭം ആരംഭിച്ചിരിക്കുന്നു. ഗോരഖ്പൂര്‍ എം.പി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് മിസ്ഡ് കോള്‍ മൂവ്‌മെന്റ് നടപ്പിലാക്കുന്നത്.

പശുവിനെ ഗോമാവാക്കൂ, 07533007511 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കൊരു മിസ്ഡ് കോള്‍ നല്‍കുവെന്ന സന്ദേശമാണ് ഈ സംഘടന നല്‍കുന്നത്. ഇതിനെ അനുകൂലിക്കുന്നവര്‍ മിസ്ഡ് കോള്‍ നല്‍കിയാല്‍ ഉടന്‍ തന്നെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഒരു മെസേജും അയക്കുന്നയാളുടെ ഫോണിലെത്തും.

ഹിന്ദുയുവവാഹിനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വ ഹിന്ദു പരിഷത്തും സംരംഭത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ഉത്തര്‍പ്രദേശ് സംസ്ഥാനത്തിനകത്തും പുറത്തും ഈ പ്രചാരണം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. മറ്റ് സംഘടനകളും നിന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് എച്ച്.വൈ.വി നേതാവ് മഹന്ത് കൗശല്‍ നാഥ് പറഞ്ഞു.

രാജ്യത്തെ പശുക്കള്‍ക്ക് രാഷ്ട്രമാതാ എന്ന പദവി നേടിക്കൊടുക്കുന്ന പ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്ക് വിജയിക്കണം. ഇന്ത്യയിലെ പശുക്കളുടെ അവസ്ഥ ആളുകളെ മനസ്സിലാക്കിക്കുക എന്ന ദൗത്യവും ഇതിന് പിന്നിലുണ്ടെന്നും കൗശല്‍ നാഥ് വ്യക്തമാക്കി. പശുക്കളെ ദത്തെടുക്കുക, ഇവയെ പരിപാലിക്കുക, ഗോശാലയ്ക്കും ഇവയുടെ ചികിത്സയ്ക്കും മറ്റുമായി പണം നല്‍കുക എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുകെയന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറയുന്നു.