ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റില്‍ ഇക്കാലയളവില്‍ അടിഞ്ഞുകൂടിയ 4000 കിലോ മാലിന്യം നീക്കം ചെയ്യാന്‍ ഇന്ത്യന്‍ സൈന്യം എവറസ്റ്റ് കയറുന്നു

single-img
2 April 2015

Everest

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് മറ്റൊരു കാര്യത്തിലും പ്രസിദ്ധയാണ്. ലോകത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രം എന്ന പേരില്‍. ഈ ഒരു പേരുദോഷം മാറ്റിയെടുക്കാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറെടുക്കുകയാണ്.

എവറസ്റ്റ് കീഴടക്കിയതിന്റെ 50മത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എവറസ്റ്റിനെ മാലിന്യവിമുക്തമാക്കാന്‍ മേജര്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സേനയിലെ പര്‍വതാരോഹകരായ 30 പേരാണ് തയ്യാറെടുക്കുന്നത്. കാലാകാലങ്ങളിലായി എവറസ്റ്റ് കയറിയ ആയിരക്കണക്കിന് പര്‍വതാരോഹകര്‍ പല ഭാഗങ്ങളിലായി വലിച്ചെറിഞ്ഞെ മാലിന്യങ്ങള്‍ ശേഖരിച്ച് തിരികെയിറങ്ങുയാണ് സൈന്യത്തിന്റെ ലക്ഷ്യം.

4,000 കിലോഗ്രാം മാലിന്യങ്ങള്‍ തിരികെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു സംഘത്തലവനായ മേജര്‍ രണ്‍വീര്‍ സിങ് ജംവാല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി സംഘത്തിലെ ഓരോരുത്തരും ഒരുദിവസം 10 കിലോഗ്രാം മാലിന്യം ശേഖരിക്കുമെന്നുംഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നേപ്പാളിലെ നംചേ ബസാറില്‍ സംസ്‌കരിക്കുമെന്നും അദ്ദഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാലിന്യവിമുക്ത ലോകം എന്ന സ്വപ്‌നത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഈ ദൗത്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.