പ്രമേഹമുണ്ടാക്കുന്ന പഞ്ചസാര സര്‍ക്കാര്‍ നിരോധിക്കുന്നില്ലല്ലോ, പിന്നെ എന്തിനാണ് പുകയില നിരോധിക്കുന്നത്- ബിജെപി എം.പി ശ്യാം ചരണ്‍ ഗുപ്ത

single-img
2 April 2015

Image: FRANCE-TOBACCO-PRICEന്യൂഡല്‍ഹി: പുകവലി കാന്‍സറിന് കാരണമായതിന് ഇന്ത്യയില്‍ തെളിവുകളില്ലെന്ന് പറഞ്ഞ പാര്‍ലിമെന്ററി സമിതി അംഗത്തെ പിന്തുണച്ച് മറ്റൊരു ബി.ജെ.പി എംപി കൂടി രംഗത്ത്. പ്രമേഹമുണ്ടാക്കുന്ന പഞ്ചസാര സര്‍ക്കാര്‍ നിരോധിക്കുന്നില്ലല്ലോ. പിന്നെ എന്തിനാണ് പുകയില നിരോധിക്കുന്നതെന്ന് ബിജെപി എം.പി ശ്യാം ചരണ്‍ ഗുപ്ത ചോദിച്ചത്.

നൂറ് കോടിയുടെ ആസ്തിയുള്ള ബീഡി കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം. ബീഡി തൊഴിലാളികളായി ഒരു കോടിയിലധികം ജനങ്ങളുണ്ടെന്നും അവരെ കുറിച്ച് ആലോചിക്കണമെന്നും ഗുപ്ത പറഞ്ഞു.

ദിലീപ് ഗാന്ധിയാണ് പുകയില നിരോധനത്തെ കുറിച്ച് പഠിക്കുന്ന പാര്‍ലിമെന്ററി സമിതിയെ നയിക്കുന്നത്. സിഗരറ്റ് പാക്കറ്റിന് മുകളില്‍ സുരക്ഷ സന്ദേശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ദിലീപ് ഗാന്ധി വൈകിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പുകവലി കാരണം കാന്‍സര്‍ ഉണ്ടായ സംഭവം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദിലീപ് ഗാന്ധി പറഞ്ഞിരുന്നു.