ഏപ്രില്‍ എട്ടിന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍

single-img
2 April 2015

harthal-1തിരുവനന്തപുരം: വിവിധ സംഘടനകളുടെ ആഹ്വാനത്തില്‍ ഏപ്രില്‍ എട്ടിന്  സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. റബ്ബര്‍കൃഷി മേഖലയില്‍ കേന്ദ്രസര്‍ക്കാരുകള്‍ നടത്തുന്ന കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് സംയുക്ത കര്‍ഷക സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളി സംയുക്ത സമിതിയും ഏപ്രില്‍ എട്ടിന് പണുമുടക്ക് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളിവിരുദ്ധ നിലപാടിനെതിരെ കേരള ഫിഷറീസ് കോഓഡ്‌നേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ ഹര്‍ത്താലുമുണ്ട്. എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിയ്ക്കുന്നതോടെ ഹര്‍ത്താല്‍ പൂര്‍ണമാകുമെന്നാണ് സൂചന.