മകന്റെ പല്ലിനെ നൂലുകെട്ടി കാറുമായി ബന്ധിപ്പിച്ച് പറിച്ചെടുക്കുന്ന പിതാവ്

single-img
2 April 2015

toothവാഷിങ്ടണ്‍: മകന്റെ പല്ല് പറിക്കാൻ പിതാവ് കാണിച്ച ബുദ്ധി ഇൻറർനെറ്റിൽ തരംഗമാവുന്നു. യു.എസിലെ  ഗുസ്തിക്കാരനായ റോബര്‍ട്ട് അബര്‍ക്രോംബിയെന്ന പിതാവാണ് തന്റെ എട്ട് വയസ്സുകാരനായ മകന്റെ പല്ല് പറിച്ച് പ്രശസ്തനാകുന്നത്. മകന്റെ പല്ല് നൂലില്‍ കെട്ടി കാറിന് പുറകില്‍ കെട്ടിയ ശേഷം വണ്ടി ഓടിച്ചത്. കാര്‍ മുന്നോട്ട് എടുത്തപ്പോള്‍ തന്നെ പല്ല് പറിയുകയും ചെയ്തു.

പല്ല് പറിഞ്ഞുവെന്ന് കുട്ടി ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ ഉണ്ട്.  വീഡിയോക്ക് ലഭിച്ചിരിക്കുന്ന സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് റോബര്‍ട്ട് പറയുന്നു.