ക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധ; 200ലേറെ പേർ ആശുപത്രിയില്‍

single-img
2 April 2015

foodക്ഷേത്രത്തില്‍ നടന്ന അന്നദാനത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 200ലേറെ പേർ ആശുപത്രിയില്‍. തിരുവനന്തപുരം വെമ്പായം തേക്കടയിലെ പ്രശസ്തമായ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. 43 പേരെ നെടുമങ്ങാട്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി .

കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തില്‍ അന്നദാനം നടന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ എല്ലാവര്‍ക്കും അസ്വസ്ഥതകള്‍ ഉണ്ടാകുകയായിരുന്നു. ഭക്ഷ്യവിഷബാധയേറ്റ് എത്തുന്നവര്‍ക്കുള്ള ചികില്‍സക്ക് വിപുലമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി.

കുടിവെള്ളത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. വെള്ളവും ഭക്ഷണ സാധനങ്ങളും വിശദപരിശോധനകള്‍ക്കായി ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.