ഭാര്യയുമായി സംസാരിക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇന്ത്യക്കാരൻ മരിച്ചു

single-img
2 April 2015

sydnyമെല്‍ബണ്‍: സിഡ്‌നിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ഇന്ത്യക്കാരൻ മരിച്ചു. നാട്ടിലുള്ള ഭാര്യയുമായി സംസാരിച്ചു കൊണ്ടിരിക്കെയാണ് അപകടം. 29കാരനായ പങ്കജ് സോയാണ് താഴെ വീണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. മക്വയറി പാര്‍ക്കില്‍ പ്രാദേശിക സമയം പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം.

പോലീസും മെഡിക്കല്‍ സംഘവും സംഭവ സ്ഥലത്തെത്തുന്നതിന് മുൻപ് പങ്കജ് മരിച്ചിരുന്നു. തലക്കേറ്റ ഗുരുതരമായ മുറിവാണ് ഇദ്ദേഹത്തെ മരണ കാരണം.

വടക്കന്‍ സിഡ്‌നിയിലെ ഇന്ത്യ ആസ്ഥാനമായുള്ള ഐ.ടി സ്ഥാപനത്തിലായിരുന്നു പങ്കജ് ജോലി ചെയ്തിരുന്നത്. വിവാഹത്തിനു ശേഷം ഈയിടെയാണ് ഇദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുവന്നത്.