ഇനി സ്മാര്‍ട്ട്ഫോണുകൾ MS-DOS ഉപയോഗിച്ചും പ്രവർത്തിക്കും

single-img
2 April 2015

ms-dos-mobileമൈക്രോസോഫ്റ്റ് MS-DOS ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാര്‍ട്ട്ഫോണുമായി എത്തുന്നു. ഒരു കാലത്ത് പഴയ തലമുറ ഉപയോഗിച്ചിരുന്ന MS-DOS ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുമായി മൈക്രോസോഫ്റ്റ് എത്തുന്നു.  നാല്‍പത് കഴിഞ്ഞവരെ ലക്ഷ്യം വെച്ചാണ് കമാന്റ് ലൈന്‍ മാത്രമുള്ള ഈ ഓപറേറ്റിങ് സിസ്റ്റം മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്.

ഇക്കാര്യം പരിഗണിച്ചാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണിന് വേണ്ടി MS-DOS അവതരിപ്പിച്ചത്. ഏപ്രില്‍ ഒന്നിനാണ് എണ്‍പതുകളിലെ പ്രധാന ഓപറേറ്റങ് സിസ്റ്റത്തെ ഫോണില്‍ വീണ്ടും ജീവന്‍ നല്‍കിയത്. വിന്‍ഡോസ് ഫോണിന്റെ ഏത് വെര്‍ഷനിലും ഏറ്റവും ലളിതമായ ഈ ഓപറേറ്റിങ് സിസ്ററം ഉപയോഗിക്കാം. ഓരോ കമാന്റുകളും നേരിട്ട് ടൈപ് ചെയ്ത് കൊണ്ടാണ് ഡോസ് പ്രവര്‍ത്തിക്കുന്നത്.