ഫെയ്‌സ്ബുക്ക് പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറി; 1000 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന മതിലുകളോ ചുമരുകളോ ഇല്ലാത്ത ഒറ്റമുറി

single-img
2 April 2015

facebook-officeഫെയ്‌സ്ബുക്കിന്റെ പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറി. കലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഓഫീസിലേക്ക് മാറുന്ന വിവരം ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് അറിയിച്ചത്. ഈ ഓഫീസിനുള്ള പ്രത്യേകത ലോകത്തിലെ ഏറ്റവും വലിയ തുറന്ന ഒറ്റമുറിയാണ്. ഈ ഒറ്റ മുറിയില്‍ ആയിരക്കണക്കിനു പേര്‍ക്ക് ഇരുന്നു ജോലി ചെയ്യാൻ കഴിയും. 9 ഏക്കറിൽ വിശാലമായി കിടക്കുന്ന മുറിക്ക് ഇടയ്ക്ക് മതിലുകളോ ചുമരുകളോ ഇല്ല. ആര്‍ക്കും എങ്ങോട്ടും നടക്കാം, കാണാം, സംസാരിക്കാം, ഒരുമിച്ചു ജോലി ചെയ്യാം. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഒന്‍പതേക്കറില്‍ വലിയ പൂന്തോട്ടം. പൂന്തോട്ടത്തിലൂടെ നടക്കാനും ഇടയ്ക്ക് ഇരിക്കാനുമൊക്കെ സ്ഥലങ്ങളുണ്ട്. സുക്കര്‍ബര്‍ഗ് ആണ് ഓഫിസിന്റെ ആകാശദൃശ്യം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.