ബേനസീർ ഭൂട്ടോയുടെ മകൾ ഭക്തർ ഭൂട്ടോ പാക്ക് രാഷ്ട്രീയത്തിലേക്ക്

single-img
2 April 2015

bakhtarഇസ്‌ലാമാബാദ്‌: ബേനസീർ ഭൂട്ടോയുടെ മകൾ ഭക്തർ ഭൂട്ടോ രാഷ്ട്രീയത്തിലേക്ക്.  മകന്‍ ബിലാവലുമായുള്ള ബന്ധത്തിന്‌ ഇളക്കം വന്നതോടെയാണ് ആസിഫ്‌ അലി സര്‍ദാരി മകള്‍ ഭക്‌താവറിനെ രാഷ്‌ട്രീയത്തില്‍ ഇറക്കി നഷ്‌ടപ്രതാപം വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ്‌ സര്‍ദാരി മകന്‍ ബിലാവല്‍ ഭൂട്ടോയെ കളത്തിലിറക്കിയത്‌. എന്നാല്‍ പാര്‍ട്ടിയില്‍ കളം പിടിച്ച ബിലാവല്‍ പിതാവില്‍ നിന്നും ഭിന്നമായ നിലപാടിലൂടെയാണ്‌ നയിച്ചത്‌. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാനായി രാഷ്‌ട്രീയത്തില്‍ നിന്നും രണ്ടു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ്‌ ബിലാവൽ.

ഇതോടെ പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കാന്‍ ഒരു ഭൂട്ടോയെ ആവശ്യമുണ്ടെന്ന്‌ വന്നതോടെയാണ്‌ മകളെ ഇറക്കിയത്‌. ഏപ്രില്‍ 4 ന്‌ നടക്കുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോ ചരമവാര്‍ഷികത്തിന്‌ ഭക്‌താവര്‍ ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിക്കും.