ദീപിക പദുക്കോണിന്റെ വീഡിയോക്ക് സൊനാക്ഷി സിന്‍ഹയുടെ മറുപടി

single-img
2 April 2015

sonakshi-sinhaമുംബൈ: ദീപിക പദുക്കോണിന്റെ വീഡിയോക്ക് സൊനാക്ഷി സിന്‍ഹയുടെ മറുപടി. സ്ത്രീ ശാക്തീകരണം നടക്കേണ്ടത് സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്ത്രീകളിലാണ്. മൈ ചോയ്‌സ് എന്ന പേരില്‍ പുറത്തുവന്ന ദീപികയുടെ സ്ത്രീ ശാക്തീകരണ വീഡിയോയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സൊനാക്ഷി.

താന്‍ ദീപികയുടെ വീഡിയോ ഇതുവരെ കണ്ടില്ല. എന്നാല്‍ സ്ത്രീ ശാക്തീകരണമാണതിന് പിന്നിലെ പ്രചോദനമെന്ന് കരുതുന്നു. അതൊരു നല്ല ചുറ്റുപാടില്‍ നിന്നുമാണുണ്ടായിരിക്കുന്നത്. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്നിടത്തുനിന്നും വളരെ അകലെയാണ് സ്ത്രീ ശാക്തീകരണമെന്നും സൊനാക്ഷി പറഞ്ഞു.

നിങ്ങള്‍ ആഗ്രഹിക്കുന്ന പുരുഷനുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതോ അല്പ വസ്ത്രം ധരിക്കുന്നതോ അല്ല സ്ത്രീ ശാക്തീകരണം. തൊഴില്‍, ധൈര്യം, ശക്തി എന്നിവയില്‍ അധിഷ്ഠിതമാണത്. ഇതൊരു നല്ല തുടക്കമാണ്. എന്നാല്‍ ശാക്തീകരണം ആവശ്യമായ സ്ത്രീകളിലേയ്ക്ക് എത്തിയിട്ടില്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ള സ്ത്രീകള്‍ക്കാണിത് ആവശ്യമെന്നും  അവർ കൂട്ടിച്ചേര്‍ത്തു. 2 മിനിട്ട് 34 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണുയര്‍ത്തിയത്.