വിദേശയാത്ര കഴിഞ്ഞ്‌ മുഖ്യമന്ത്രി തിരിച്ചെത്തി; ഇന്ന്‌ മാധ്യമങ്ങളെ കാണും

single-img
2 April 2015

umman chandyതിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞ്‌ മുഖ്യമന്ത്രി തിരിച്ചെത്തി. കേരളാ കോണ്‍ഗ്രസ്‌ വിഷയത്തില്‍  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്‌ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. അതേസമയം എപ്പോഴായിരിക്കും ഈ കൂടിക്കാഴ്‌ചയെന്ന്‌ വ്യക്‌തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

പി സി ജോര്‍ജ്‌ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്ത്‌ നിന്നും മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മാണി നല്‍കിയ കത്തിനുള്ള മറുപടിയായിരിക്കും ആദ്യമായി തീരുമാനം എടുക്കേണ്ടത്. മാണി ധ്യാനത്തിന്‌ പോയിരിക്കുക ആണെങ്കിലും പി സി ജോര്‍ജ്‌ജിന്റെ കാര്യത്തിലുള്ള തീരുമാനത്തിന്‌ മാറ്റമില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം ക്ഷമിക്കാനാകില്ലെന്നുമാണ്‌ മാണിയുടെ നിലപാട്‌.

അതേസമയം കേരളാകോണ്‍ഗ്രസ്‌ സെക്യുലര്‍ വിഭാഗമായി പി സി ജോര്‍ജ്‌ജിനെ യുഡിഎഫില്‍ നിലനിര്‍ത്തണോ എന്ന ആലോചനകളും മുഖ്യമന്ത്രിക്ക്‌ മുന്നിലുണ്ട്‌. ഈസ്‌റ്ററിന്‌ ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളെങ്കിലും ഇക്കാര്യത്തില്‍ യുഡിഎഫ്‌ നേതാക്കളുമായി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ച വേണ്ടി വരും.

കോണ്‍ഗ്രസ്‌ നേതാക്കളെ ഒഴിവാക്കി തനിക്കെതിരേയുള്ള വിജിലന്‍സ്‌ കേസ്‌ അനാവശ്യമാണെന്നും ഈ നടപടി ഇരട്ടത്താപ്പാണെന്നുമുള്ള മാണിയുടെ ആരോപണവുമാണ്‌ മുഖ്യമന്ത്രിക്കു മുന്നിലുളള മറ്റൊരു പ്രശ്‌നം.