ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി; സതി അനുഷ്ഠാനമാണെന്ന് സംശയം

single-img
2 April 2015

fire-01മുംബൈ: ഭര്‍ത്താവിന്റെ ചിതയില്‍ നിന്ന് ഭാര്യയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.  ഇത് സതി അനുഷ്ഠാനമാണെന്ന് സംശയിക്കപ്പെടുന്നു. ലാത്തൂരിലാണ് സംഭവം നടന്നത്.

ലോഹത ഗ്രാമത്തില്‍ മരിച്ച തുക്കാറാം മനെയുടെ ചിതയില്‍ നിന്നാണ് ഭാര്യ ഉഷയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച ഹൃദയാഘാതംമൂലം മരണപ്പെട്ട തുക്കാറാമിന്റെ ശവസംസ്‌കാരം തിങ്കളാഴ്ചയാണ് നടന്നത്. ഇതിനുപിന്നാലെ തുക്കാറാമിന്റെ ഭാര്യ 50 കാരിയായ ഉഷയെ കാണാതാകുകയായിരുന്നു. പിന്നീടാണ് അവരുടെ മൃതദേഹം ചിതയില്‍നിന്നു കണ്ടെടുത്തത്. കില്ലാരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.