ബ്രണ്ടന്‍ മക്കല്ലം ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയർ

single-img
2 April 2015

New Zealand Nets Sessionഓക്‌ലന്‍ഡ്: ബ്രണ്ടന്‍ മക്കല്ലത്തെ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ ഫൈനലിലേക്കു നയിച്ചതിനാണ് ന്യൂസിലൻഡ് നായകന്‍ പുരസ്കാരം. ഇതിഹാസ താരം സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പേരിലുള്ള പുരസ്‌കാരമാണു 33 കാരനായ മക്കല്ലത്തെ തേടിയെത്തിയത്.

ന്യൂസിലന്‍ഡ് ആദ്യമായാണ് ഐസിസി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ടീമംഗങ്ങള്‍ക്കു പ്രചോദനമേകി ആക്രമണാത്മക ബാറ്റിംഗ് ശൈലിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചതിനാണ് മക്കല്ലത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ന്യൂസിലന്‍ഡ് ബാറ്റിംഗിന്റെ നെടുംതൂണായ യുവതാരം കെയ്ന്‍ വില്യംസണെ ബാറ്റ്‌സ്മാന്‍ ഓഫ് ദി ഇയറായും ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമനായ ട്രെന്റ് ബോള്‍ട്ടിനെ ബൗളര്‍ ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു.