സാനിയ-ഹിന്‍ജിസ് സഖ്യം മിയാമി ഓപ്പണ്‍ സെമിയില്‍

single-img
2 April 2015

BNP Paribas Open - Day 13മിയാമി: സാനിയ മിര്‍സ-മാര്‍ട്ടീന ഹിന്‍ജിസ് സഖ്യം മിയാമി ഓപ്പണ്‍ സെമിയില്‍. ഒന്നാം സീഡായ സാനിയ-ഹിന്‍ജിസ് സഖ്യം ക്വാര്‍ട്ടറില്‍ അനസ്താസിയ-അരീനാ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നത്. സ്‌കോര്‍: 6-3, 6-4. ഇരുവരുടേയും ആദ്യ ടൂര്‍ണമെന്റായ ഇന്ത്യന്‍ വെല്‍സ് ഓപ്പണില്‍ സ്വര്‍ണം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ച്ചയായ രണ്ടാം കിരീട പ്രതീക്ഷകള്‍ സജീവമാക്കിയുള്ള ഇരുവരുടെയും മുന്നേറ്റം. സെമിയില്‍ ഇവര്‍ ഏഴാം സീഡുകളായ ഹംഗറി-ഫ്രഞ്ചു ദ്വയം ടിമിയ ബാബോസ്-ക്രിസ്റ്റീന മ്úലാഡെനോവിക് സഖ്യത്തെ നേരിടും.