വെളുത്ത നിറമുള്ളതു കൊണ്ടാണ് സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷയായത്: ഗിരിരാജ് സിംഗ്

single-img
1 April 2015

01TH_GIRIRAJ_SINGH_2359894fവെളുത്ത നിറമുള്ളതു കൊണ്ടാണ് സോണിയ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ അദ്ധ്യക്ഷയായത് എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്.രാജീവ് ഗാന്ധി നൈജീരിയയിൽ നിന്നുള്ള കറുത്ത നിറമുള്ള സ്ത്രീയെയാണ് വിവാഹം ചെയ്തിരുന്നത് എങ്കിൽ കോൺഗ്രസ് അവരെ പാർട്ടി അദ്ധ്യക്ഷയായി അംഗീകരിക്കുമായിരുന്നോ എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ചോദ്യം.

 

കോൺഗ്രസ് അധികാരത്തിൽ എത്തുകയും രാഹുൽ പ്രധാനമന്ത്രിയാവുകയും ചെയ്തിരുന്നെങ്കിൽ 47 ദിവസം വരെ പ്രധാനമന്ത്രി അപ്രത്യക്ഷനാവുമായിരുന്നു. ബഡ്ജ‌റ്റ് സമ്മേളനം പൂർത്തിയായി കഴിഞ്ഞു. എന്നാൽ രാഹുലിനെ ഇപ്പോഴും കാണാനില്ല. മലേഷ്യൻ വിമാനം അപ്രത്യക്ഷമായതു പോലെയാണ് രാഹുലിന്റെ കാര്യവും, ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഹുൽ എവിടെയാണെന്ന് കോൺഗ്രസിന് പോലും അറിയില്ലെന്നും ഗിരിരാജ് പറഞ്ഞു.