പെൻഷൻ സെസ്: ബസ് ചാർജ് വർദ്ധിച്ചു,15 രൂപ മുതലുള്ള ടിക്കറ്റിന് സെസ്

single-img
1 April 2015

download (8)പെൻഷൻ സെസിന്റെ പേരിൽ ബസ് ചാർജ് വർദ്ധിച്ചു.ഇന്നലെ അർദ്ധരാത്രി മുതൽ ആയിരുന്നു ബസ് ചാർജ് വർദ്ധിപ്പിച്ചത് . ബ‌ഡ്‌ജറ്റിലെ സെസ് നിർദേശത്തിന്റെ അടിസ്ഥീനത്തിൽ ഡീസൽ, പെട്രോൾ വിലയും ലിറ്ററിന് ഒരു രൂപ വീതം കൂടി. 15 രൂപ മുതലുള്ള ടിക്കറ്റിനാണ് സെസ് കൂടുന്നത്. സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിൽ പെൻഷൻ ഫണ്ട് സ്വരൂപിക്കാനാണ് സെസ് പിരിക്കുന്നത്.

15 രൂപ മുതൽ 24 രൂപ വരെയുള്ള ടിക്കറ്റിന് ഒരു രൂപയും 25 മുതൽ 49 രൂപ വരെ രണ്ടു രൂപയും 50 മുതൽ 79 രൂപ വരെ മൂന്നു രൂപയും 75 മുതൽ 99 രൂപ വരെ നാല് രൂപയും 100 രൂപ മുതലുള്ളടിക്കറ്റിന് 10 രൂപയുമാണ് കൂടിയത്.

സെസിലൂടെ പ്രതിമാസം 12 കോടി രൂപയുടെ വരുമാന വർദ്ധന ആണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിടുന്നത്. ഇത് പെൻഷൻ നൽകാൻ ഉപയോഗിക്കും. പുതിയ നിരക്ക് പ്രകാരം ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിലെ സോഫ്ട്‌വെയറിൽ മാറ്റം വരുത്തി. പേപ്പർ ടിക്കറ്റ് നൽകുന്ന ‌ബസുകളിൽ സെസ് തുകയ്ക്കുള്ള ടിക്കറ്റ് അധികമായി നൽകും.