ഹൈക്കോടതി വിധി:ബാറുകള്‍ പൂട്ടി;മദ്യശേഖരം ബിവറേജസ് കോര്‍പ്പറേഷന്

single-img
1 April 2015

Closed Barഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തില്‍ പഞ്ചനക്ഷത്ര നിലവാരമില്ലാത്ത ബാറുകള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പൂട്ടി മദ്യശേഖരം മുദ്രവെച്ചു.രാത്രി 10 ഓടെ സി.ഐ മാരുടെയും ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ എത്തിയാണ് ബാർപൂട്ടിയത്.ബാര്‍ ലൈസന്‍സ് വ്യവസ്ഥപ്രകാരം ബാറുകളില്‍ മദ്യം സൂക്ഷിക്കുന്നതിന് അടച്ചുറപ്പുള്ള മുറി വേണം. ഇവിടേക്കാണ് മദ്യശേഖരം മാറ്റിയിട്ടുള്ളത്.

 
പൂട്ടിയ ബാറുകളിലെ മദ്യശേഖരം ബിവറേജസ് കോര്‍പ്പറേഷന് കൈമാറും. ഇന്ന് ബിവറേജസ് കോര്‍പ്പറേഷനില്‍ സ്‌റ്റോക്കെടുപ്പ് ദിവസമാണ്. അതിനാല്‍ നാളെയൊ, തുടര്‍ന്നുള്ള ദിവസങ്ങളിലോ ആകും മിച്ചമുള്ള മദ്യം ബിവറേജസിന്റെ ഗോഡൗണിലേക്ക് മാറ്റുക.അതേസമയം ബാറുകള്‍ അടച്ചുപൂട്ടിയതിനോട് വൈകാരികമായിട്ടാണ് ബുറുടമകളും മദ്യപാനികളും പ്രതികരിച്ചത്.