ബെംഗളൂരുവില്‍ പ്ലസ് ടു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം:സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റിൽ

single-img
1 April 2015

bangalore-shooter-650_650x400_41427873840ബെംഗളൂരുവില്‍ പ്ലസ് ടു വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റിൽ . സ്‌കൂളിലെ അറ്റന്‍ഡറായ മഹേഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. മൈസൂരു റോഡില്‍ ബന്ധുവീട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മരിച്ച ഗൗതമിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പോലീസ് ഇയാളില്‍ നിന്ന് കണ്ടെടുത്തു.തന്റെ പ്രണയാര്‍ഭ്യര്‍ഥന നിരസിച്ചതില്‍ രോഷംപൂണ്ടാണ് മഹേഷ് നാടന്‍ തോക്ക് ഉപയോഗിച്ച് ഗൗതമിയെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.