ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലേക്ക് പ്രകൃതി വാതകം കൊണ്ടു വരാനുള്ള, വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുന്നു

single-img
1 April 2015

Pipeline

വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന, തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് എപ്രകൃതിവാതകം കൊണ്ടുവരാനുള്ള പൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുന്നു. ഇന്ത്യയിലേക്കുള്ള ആദ്യ രാജ്യാന്തര പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം വഹിക്കാന്‍ സ്വകാര്യ ഊര്‍ജ്ജ കമ്പനിയെ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്.

നാലു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് കരുതുന്ന 1,800 കിലോ മീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍ പദ്ധതി ഇന്ത്യ, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആരംഭിക്കുന്നത്. എന്നാല്‍ ശക്തമായ നേതൃത്വം ഇല്ലാത്തത് കാരണം പദ്ധതി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ആ ഒരു നേതൃത്വമാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്.

പ്രതിവര്‍ഷം 33 ബില്യണ്‍ ക്യുബിക് മീറ്റര്‍ പ്രകൃതി വാതകം തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്ന് കൊണ്ട് വരുന്നതിന് നിര്‍മ്മിക്കുന്ന പൈപ്പ്‌ലൈനിന് 7 ബില്യണ്‍ കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. എല്ലാ ചെലവുകളുമുള്‍പ്പെടെ 558 മുതല്‍ 620 രൂപ വരെയാണ് ഒരു യൂണിറ്റ് പ്രകൃതി വാതകത്തിന് ഇന്ത്യ നല്‍കേണ്ട വില.