അഴിമതി ആരോപണം നേരിടുന്ന മാണിക്ക് നിയമസഭയില്‍ കെട്ടിപ്പിടിച്ച് ലഡു കൊടുക്കാന്‍ തന്നെക്കൊണ്ടാകില്ലെന്ന് വി.ഡി. സതീശന്‍

single-img
1 April 2015

VDS

അഴിമതി ആരോപണം നേരിടുന്ന കെ.എം. മാണിയെ നിയമസഭയില്‍ കെട്ടിപ്പിടിച്ച് ലഡു കൊടുക്കാന്‍ തന്നെക്കൊണ്ടാകില്ലെന്ന് വി.ഡി. സതീശന്‍ കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ വി.ഡി. സതീശന്‍. ലഡുകൊടുത്ത് മാണിയെ പിന്തുണയ്ക്കാനുള്ള മനസ് തനിക്കില്ലെന്നും ബജറ്റ് ദിവസം സഭയില്‍ നടന്നത് നാണംകെട്ട സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇരുപക്ഷവും അതില്‍ തെറ്റുകാരാണ്. ജനങ്ങള്‍ എന്തിനാണ് തങ്ങളെ തിരഞ്ഞെടുത്ത് അയച്ചതെന്ന് നിയമസഭയില്‍ ഇത്തരം അക്രമങ്ങള്‍ കാട്ടിയവര്‍, ഓര്‍ക്കണമെന്നും നിയമ നിര്‍മ്മാണത്തില്‍ പങ്കാളിയാകുക, ജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക ഇതാണ് ജനപ്രതിനിധിയുടെ കടമയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വി.ഡി സതീശന്‍ മനസ്സ് തുറന്നത്. സഭയുടെ അന്തസ് കാത്തു സൂക്ഷിക്കേണ്ടതും സഭയിലെ പ്രതിനിധിയുടെ കടമയാണെന്നും മോശമായ പദപ്രയോഗം നടത്തുകയോ, പറഞ്ഞവാക്ക് പിന്‍വലിക്കുകയോ തന്റെ ഭാഗത്തു നിന്നും നിയമസഭയില്‍ അംഗമായതിനുശേഷം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.