പ്രഭു വീണ്ടും മലയാളത്തില്‍, ഇത്തവണ ലാലേട്ടനൊപ്പം

single-img
1 April 2015
Prabhu, Mohanlal @ Evergreen 80's Reunion Club 2014 Photosതമിഴ് നടന്‍ പ്രഭു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ പ്രഭു പ്രധാന വേഷം കൈകാര്യം ചെയ്യും.
പുലിമുരുഗന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം പ്രഭു അഭിനയിക്കുന്നത് വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുലിമുരുഗന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുഗനില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലാണ് അഭിനയിക്കുന്നത്.
രഞ്ജിത് ചിത്രമായ ലോഹത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ചിത്രം മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.