വെയിലില്‍ പണിയെടുക്കന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു

single-img
1 April 2015

DROUGHT-22_jpg_426f

സംസ്ഥാനത്ത് വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 1 മുതല്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം നടപ്പിലാക്കണമെന്ന് കാട്ടി സംസ്ഥാന ലേബര്‍ കമ്മീഷണര്‍ വി.കെ.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. പകല്‍സമയത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതിനല്‍ സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഉത്തരവ്.

ഇതിനനുസരിച്ച് ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി തൊഴിലുടമകള്‍ നിജപ്പെടുത്തണമെന്നും രാവിലെയുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് 12 ന്് അവസാനിക്കുന്ന പ്രകാരവും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിണമെന്നും കമ്മീഷണര്‍ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ അധികം ഉയരമുള്ള സൂര്യാഘാതത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.