ദരിദ്രന് കുമ്പിളില്‍ പിന്നേയും വ്യാജനെന്ന് നടന്‍ ജോയ് മാത്യു

single-img
1 April 2015

joy-mathew-1

സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി അംഗീകരിച്ചതിനെതിരെ നടന്‍ ജോയ്മാത്യൂ. ഇനി പണമുള്ളവന് മാത്രം മദ്യപിക്കാം ഇടത്തരക്കാരും ദരിദ്രരുമായ മദ്യപര്‍ക്ക് വ്യാജന്‍ കഴിച്ചും വിഷം കഴിച്ചും എളുപ്പത്തില്‍ പരലോകം പൂകാമെന്നും ജോയ് മാത്യൂ പറയുന്നു. തന്റെ മഫസ്ബുക്ക് പേജിലെ പോസ്റ്റുവഴിയാണ് ജോയ്മാത്യു മദ്യനയത്തിനെതിരെ വന്നിരിക്കുന്നത്.

മുമ്പ് വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ചാരായം നിരോധിച്ചതോടെ മദ്യപാനം കേരളത്തില്‍ ഇല്ലാതാകുമെന്ന ആന്റണിയുടെ ഉട്ടോപ്യ പൊളിഞ്ഞെന്നും മൂന്നു രൂപക്ക് ലഭിച്ചിരുന്ന ചാരായത്തിനു പകരം അറുപതു രൂപയെങ്കിലും വരുന്ന ‘വിദേശം’ എന്ന് സര്‍ക്കാര്‍ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന വിദേശ നിര്‍മ്മിതമല്ലാത്ത മദ്യം വാങ്ങി ജനങ്ങള്‍ വീണ്ടും ദരിദ്രരായെന്നും മജായ് മാത്യു പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇനി പണമുള്ളവന് മാത്രം മദ്യപിക്കാം ഇടത്തരക്കാരും ദരിദ്രരുമായ മദ്യപർക്ക് വ്യാജൻ കഴിച്ചും വിഷം കഴിച്ചും എളുപ്പത്തിൽ പരലോകം പൂകാം .മുന്പ് വോട്ട്ബാങ്ക് ലക്ഷ്യമിട്ട് എ .കെ ആന്റണി ചാരായം നിരോധിച്ചു ,അതോടെ മദ്യപാനം കേരളത്തിൽ ഇല്ലാതാകും എന്ന ആന്റണിയുടെ ഉട്ടോപ്യ പൊളിഞ്ഞല്ലോ . മൂന്നു രൂപക്ക് ലഭിച്ചിരുന്ന ചാരായത്തിനു പകരം അറുപതു രൂപയെങ്കിലും വരുന്ന “വിദേശം” എന്ന് സർക്കാർ ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന വിദേശ നിർമ്മിതമല്ലാത്ത മദ്യം വാങ്ങി ജനങ്ങൾ വീണ്ടും ദരിദ്രരായി,മദ്യപരുടെ എണ്ണം മുന്പത്തെതിലും അധികമായി .അധികാരത്തിന്റെ ബലം കാണിക്കാൻ വി.എം.സുധീരൻ കൊണ്ടുവന്ന പരിഷ്‌കാരമാകട്ടെ ,പണക്കാർക്ക് മാത്രം ലഹരിമോന്താൻ പഞ്ചനക്ഷത്ര ഹോട്ടലുകളും ക്ലബ്ബുകളും ,
ദരിദ്രന് കുബിളിൽ പിന്നേയും വ്യാജൻ തന്നെ .
ഒരു ചോദ്യം മാത്രം ബാക്കി നില്ക്കുന്നു .കർഷകൻ സ്വന്തം പറബിൽ നട്ടു നനച്ച് വളർത്തിയ തെങ്ങിൽ നിന്നും കള്ളുചെത്തിയെടുക്കാനുള്ള അവകാശം അവനു തന്നെ നല്കിക്കുടെ ,അതുവഴി മദ്യ്പാനിക്ക് സാബത്തിക ലാഭം ,കാര്ഷിക വിജ്ഞാനം ,ബീവറേജസിനു മുബിലെ സമയനഷ്ടം ,ആരേയും ആശ്രയിക്കാതെ സ്വന്തമാക്കാവുന്ന ലഹരി എന്നിങ്ങിനെ എന്തെല്ലാം ഗുണങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക !
അല്ലാതെ കർഷകൻ വിയർപ്പൊഴുക്കി വളർത്തിയെടുത്ത വിളവ് കർഷകനു നല്കാതെ അത് പിടിച്ചെടുത്ത് ,ഷാപ്പുകാരന് കൊടുക്കാൻ എന്ത് ധാർമ്മികതയാണ് സർക്കാരിനുള്ളത് ?(ലോകത്തെവിടെയും കേട്ടുകേൾവി പോലുമില്ലാത്ത ഒന്നാണിത് )
ഹോ ,മദ്യപാനികളായ കേരളീയർ മുണ്ടും മാടിക്കെട്ടി ഒറ്റക്കെട്ടായി ആഹ്ലാദത്തോടെ തെങ്ങു കയറുന്ന ഒരു ദിവസം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ സുധീരൻ സാർ ……അങ്ങിനെയൊരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാൻ