സോണിയ ഗാന്ധിക്കെതിരെ വംശീയ അധിക്ഷേപവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

single-img
1 April 2015

GIRIRAJന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയെ വംശീയമായി അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് രംഗത്ത് . കോണ്‍ഗ്രസ്സ് സോണിയയെ അംഗീകരിച്ച അവര്‍ വെളുത്തവളായത് കൊണ്ടാണെന്നും രാജീവ്ഗാന്ധി ഒരു നൈജീരിയക്കാരിയെയാണ് വിവാഹം ചെയ്തിരുന്നതെങ്കില്‍ കോണ്‍ഗ്രസ്സ് അവരെ അംഗീകരിക്കുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ഹാജിപ്പൂര്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഗിരിരാജ് സിങ് വിവാദ പരാമര്‍ശം നടത്തിയത്.