യെമനില്‍ വിമതര്‍ക്കെതിരെയുള്ള പോരാട്ടത്തിൽ സൗദിക്കൊപ്പം പാക്കിസ്ഥാനും പങ്കുചേരും

single-img
1 April 2015

pak-saudiഇസ്ലാമാബാദ്: യെമനില്‍ വിമതര്‍ക്കെതിരെ നടക്കുന്ന സൈനിക നടപടിയിൽ സൗദിക്കൊപ്പം പാക്കിസ്ഥാനും പങ്കുചേരും. വ്യോമാക്രമണത്തിലാണ് പാക്കിസ്ഥാന്‍ പങ്കാളിയാകുന്നത്. ഏദനില്‍ മുന്നേറ്റം നടത്തുന്ന വിമതരെ ലക്ഷ്യമിട്ടാണിപ്പോള്‍ പ്രധാനമായും ആക്രമണം.

പാക് പ്രതിരോധമന്ത്രി ഖവാജ് ആസിഫും വിദേശകാര്യ സെക്രട്ടറി സര്‍തജ് അസീസും ഉന്നത നയതന്ത്രപ്രതിനിധികളും ഉടനെ തന്നെ സൗദി അറേബ്യയ്ക്ക് തിരിക്കുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.