ജില്ലാ കളക്ടറുടെ പ്രേണയം നിരസിച്ച വിവാഹിതയായ ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റി

single-img
1 April 2015

love-break-upലക്‌നോ: ജില്ലാ കളക്ടറുടെ പ്രേണയം നിരസിച്ച വിവാഹിതയായ ഐപിഎസ് ഓഫീസറെ സ്ഥലം മാറ്റി പ്രതികാരം ചെയ്തു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. തന്റെ ചേംബറിലുള്ള വനിതാ ഓഫീസറോടായി ജില്ലാ കളക്ടര്‍ തന്റെ പ്രേണയം അറിയിച്ചു. എന്നാല്‍ ജില്ലാ കളക്ടര്‍ സമയം കളയുകയാണെന്ന് വനിതാ ഓഫീസര്‍ നേരിട്ടു തന്നെ അറിയിച്ചു. ഇനി ഇത്തരത്തില്‍ ഒരനുഭവം ജില്ലാ കളക്ടറില്‍ നിന്നു തനിക്കുണ്ടാകില്ലെന്നാണ് വനിതാ ഓഫീസര്‍ കരുതിയത്.

എന്നാല്‍ ജില്ലാ കളക്ടര്‍ ഐപിഎസ് ഓഫീസറെ ഗ്രാമപ്രദേശത്തേക്ക് ട്രാന്‍സ്ഫർ ചെയ്തു. ഇതോടെ അവധിയില്‍ പ്രവേശിച്ച അവര്‍ ജില്ലാ കളക്ടര്‍ക്കെതിരെ പരാതിയും നല്‍കി. വനിതാ ഓഫീസര്‍ പരാതി നല്‍കിയ വിവരമറിഞ്ഞതോടെ ജില്ലാ കളക്ടറും അവധിയില്‍ പ്രവേശിച്ചു.

ഗ്രാമപ്രദേശത്തേക്കു സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കളക്ടര്‍ക്കെതിരെ ഇല്ലാത്ത ആരോപണം വനിത ഐപിഎസ് ഓഫീ ഉന്നയിക്കുന്നതെന്ന് ഓഫീസിലെ തന്നെ ചില ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്. സംഭവത്തെ കുറിച്ചു അന്വേഷിക്കുകയാണെന്നും കുറ്റവാളി ശിക്ഷിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.