ന്യൂസീലന്‍ഡിന്റെ പേസര്‍ കെയ്ല്‍ മില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

single-img
1 April 2015

kylemillseവെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിന്റെ പേസര്‍ കെയ്ല്‍ മില്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് മില്‍സും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട കരിയറാണ് അദ്ദേഹം അവസാനിപ്പിച്ചത്.

170 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള മില്‍സ് 240 വിക്കറ്റുകള്‍ എടുത്തിട്ടുണ്ട്. ന്യൂസീലന്‍ഡിനു വേണ്ടി ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റു നേടിയിട്ടുള്ളവരില്‍ രണ്ടാമനാണ് മില്‍സ്. ആദ്യസ്ഥാനം കഴിഞ്ഞ ദിവസം വിരമിച്ച ഡാനിയേല്‍ വെട്ടോറിക്കാണ്. മൂന്നു ലോകകപ്പുകള്‍ കളിച്ചിട്ടുള്ള മില്‍സ് ഈ ലോകകപ്പ് ടീമിലും ഉള്‍പ്പെട്ടിരുന്നു.

42 ട്വന്റി20 മല്‍സരങ്ങളും 19 ടെസ്റ്റ് മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.