കല്‍ക്കരിപ്പാടം അഴിമതിക്കേസ്; മന്‍മോഹന്‍സിങിനെതിരായ സമന്‍സിന് സുപ്രീം കോടതിയുടെ സ്‌റ്റേ

single-img
1 April 2015

ManmohanSingh.jpg67ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മന്‍മോഹന്‍സിങ് അടക്കം അഞ്ചുപേര്‍ക്ക് സി ബി ഐ കോടതി അയച്ച സമന്‍സിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഏപ്രില്‍ എട്ടിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സി ബി ഐ കോടതി സമന്‍സ് അയച്ചത്. മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സമന്‍സ് മൂന്നാഴ്ചത്തേക്ക സ്‌റ്റേ ചെയ്തത്.

ഒഡീഷയിലെ കല്‍ക്കരിപ്പാടം 2005 ല്‍ ഹിന്‍ഡാല്‍കോയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റാരോപണങ്ങളാണ് മന്‍മോഹന്‍ നേരിടുന്നത്. വ്യവസായി കുമാരമംഗലം ബിര്‍ള, കല്‍ക്കരി വകുപ്പ് സെക്രട്ടറി പി സി പരേഖ് എന്നിവർക്ക് എതിരേയായിരുന്നു സമന്‍സ്.