സാമുദായിക മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് മറ്റൊരു ചിത്ര കൂടി ഇന്‍സ്റ്റഗ്രാം പിൻവലിച്ചു

single-img
1 April 2015

nude-girl-bathingമുംബൈ: ആര്‍ത്തവ ചിത്രം പിന്‍വലിച്ചതിന്റെ പിന്നാലെ മറ്റൊരു ചിത്ര കൂടി ഇന്‍സ്റ്റഗ്രാം പിൻവലിച്ചു. ഇത്തവണ മുംബൈയിലെ ന്യൂസ് ഫോട്ടോഗ്രാഫര്‍ മന്തര്‍ ദിയോദറിന്റെ ചിത്രമാണ് പിന്‍വലിച്ചത്. ആര്‍ത്തവ ചിത്രം പിന്‍വലിച്ചതിന്റെ അതേ കാരണമാണ് ഇന്‍സ്റ്റഗ്രാം ഈ ചിത്രം പിന്‍വലിക്കുന്നതിനും ചൂണ്ടിക്കാട്ടിയത്.

ദിസ് മുംബൈ ആന്റ് ദാറ്റ് മുംബൈ എന്ന് പേരിട്ട ചിത്രമാണ് പിന്‍വലിച്ചിരിക്കുന്നത്. നരിമാന്‍ പോയിന്റിലെ അംബര ചുംബികളുടെ പശ്ചാത്തലത്തില്‍ ഒരു യുവതി പെണ്‍കുട്ടിയെ കുളിപ്പിക്കുന്ന ചിത്രമാണിത്.

എവരിടേ മുംബൈ എന്ന പേജിലൂടെയാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിരുന്നത്.  28,000 ഫോളോവേഴ്‌സാണ് ഈ പേജിനുള്ളത്.

തങ്ങളുടെ സാമുദായിക മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ ചിത്രം നീക്കുന്നുവെന്നാണ് ഇന്‍സ്റ്റഗ്രാം അറിയിച്ചിരിക്കുന്നത്.

നേരത്തെ എഴുത്തുകാരിയും കവിയുമായ രൂപി കൗറിന്റെ ചിത്രമാണ് ഇതിന് മുന്‍പ് ഇന്‍സ്റ്റഗ്രാം ഇതേ കാരണം പറഞ്ഞ് പിന്‍വലിച്ചത് വിവാദമായിരുന്നു.