ധോണി തന്റെ മകളെ ആദ്യമായി കാണുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി , പക്ഷേ….

single-img
1 April 2015

dhoniന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ മകളെ ആദ്യമായി കാണുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി മാറി. പക്ഷേ അതു തങ്ങളുടെ കുഞ്ഞല്ലെന്ന് അറിയിച്ചു സാക്ഷീ ധോണി ട്വീറ്ററിലൂടെ രംഗത്തെത്തി. ധോണി മകള്‍ സിവയുടെ ജനന സമയത്ത് ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലായിരുന്നു. ലോകകപ്പിന് ശേഷമാണ് ധോണി തന്റെ പൊന്നോമനയെ കണ്ടത്. ധോണിയുടെ കൈയ്യിൽ കുഞ്ഞുമായിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരുന്നു.

എന്നാല്‍ ധോണിയുടെ കൈയ്യിലിരിക്കുന്ന കുഞ്ഞ് തങ്ങളുടെ മകള്‍ അല്ലെന്ന വിശദീകരണവുമായി ഭാര്യ സാക്ഷി ധോണി ട്വിറ്ററിലെത്തി.

saks

ആ കുഞ്ഞ് ധോണിയുടെ ആരാധകന്റെ കുട്ടിയാണെന്ന് സാക്ഷി വെളിപ്പെടുത്തി. നേരത്തേ സാക്ഷി സിവയുടെ കൈവിരലുകളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരുന്നു.

sak