ഇന്ത്യന്‍ പുകയില വിരുദ്ധ പരസ്യത്തിലെ നിറസാന്നിദ്ധ്യം സുനിത തോമര്‍ അന്തരിച്ചു

single-img
1 April 2015

sunita-tomarന്യൂഡല്‍ഹി: ഇന്ത്യന്‍ പുകയില വിരുദ്ധ പരസ്യചിത്രങ്ങളിലെ നിറസാന്നിദ്ധ്യം സുനിത തോമര്‍ (28) അന്തരിച്ചു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിൽ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്കായിരുന്നു അന്ത്യം.

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് സുനിത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി എം.പി ദിലീപ് ഗാന്ധിക്കും കത്തയച്ചിരുന്നു. അര്‍ബുദ രോഗത്തെ പുകയിലയുമായി ബന്ധിപ്പിക്കുന്ന രീതിയിലുള്ള യാതൊരു പഠനവും ഇതുവരെ ഇന്ത്യയില്‍ നടന്നിട്ടില്ലെന്നായിരുന്നു കത്തിലൂടെ സുനിത അറിയിച്ചത്.

ദിലീപ് ഗാന്ധി അടുത്തിടെ ആരോഗ്യമന്ത്രാലയത്തോട് വലിയ പുകയില പാക്കറ്റുകളിലെ പുകയില വിരുദ്ധ മുന്നറിയിപ്പ് താല്‍ക്കാലികമായി നിറുത്തിവെക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നു. മുതിര്‍ന്ന പദവിയിലിരിക്കുന്നവരുടെ നിരുത്തരവാദപരമായ പെരുമാറ്റം തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുവെന്ന് സുനിത കത്തിലൂടെ വ്യക്തമാക്കി.

വലിയ മുന്നറിപ്പുകള്‍ ഒരു പക്ഷേ എന്നെപോലുള്ള നിരപരാധികളുടെ ജീവന്‍ രക്ഷിച്ചേക്കാം. താങ്കള്‍ മന്‍ കി ബാത്തിലൂടെ അടുത്തിടെ ഡിഅഡിക്ഷനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിലൂടെ പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും താങ്കള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സുനിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.