ബെംഗളൂരുവിൽ പ്ലസ് ടൂ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

single-img
1 April 2015

2532_LuckyOliver-4685135-blog-firing_gunബെംഗളൂരു: പ്ലസ് ടൂ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. ബെംഗളൂരു, കാഡുഗോടിയിലെ വൈറ്റ് ഫീല്‍ഡ് പ്രഗതി സ്‌കൂളിലാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ഗൗതമി (17)യാണ് മരിച്ചത്.  പരുക്കേറ്റ കൂട്ടുകാരി ശിശിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്തുവച്ചുതന്നെ കുട്ടി മരണപ്പെട്ടതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് സംഭവം. സംഭവത്തില്‍ ഓഫിസ് അറ്റന്‍ഡര്‍ മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. എന്തിനാണ് ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്കെതിരെ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവില്‍ സ്‌കൂള്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവവികാസം.  മിക്ക സ്‌കൂളുകളിലും അധ്യാപകരോ സ്‌കൂളിലെ ജീവനക്കാരോ ആണ് പ്രതിപ്പട്ടികയില്‍ ഉള്ളതും.