യെമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ ഉണ്ടായ വ്യോമാക്രമണം; രാജ്യാന്തര നിയമപ്രകാരം കുറ്റകൃത്യമെന്ന് ഐക്യരാഷ്ട്രസഭ

single-img
1 April 2015

yemenയെമനിലെ അഭയാര്‍ഥി ക്യാമ്പിന് നേരെ വ്യോമാക്രമണം ഉണ്ടായ സംഭവം രാജ്യാന്തര നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഐക്യരാഷ്ട്രസഭ.  ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഹജ്ജയിലെ അല്‍ മസ് റാക് ക്യാമ്പിനുനേരെയാണ് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസവും സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ നൂറ് കണക്കിന് വിമതര്‍ കൊല്ലപ്പെട്ടിരുന്നു.ശക്തമായ വെടിവെപ്പും ബോംബ് ആക്രമണവുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണമാണ് നടന്നതെന്ന് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് എന്ന സന്നദ്ധസംഘടന വ്യക്തമാക്കി.

യെമന്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാകും വരെ വിമത പോരാളികളായ ഹൂതികള്‍ക്കെതിരെ അറബ് സഖ്യം ആക്രമണം തുടരുമെന്ന് സൗദി വിദേശകാര്യമന്ത്രി അറിയിച്ചു.