യെമനിലെ ഏദനില്‍ നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു

single-img
1 April 2015

yemenന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്ന് 349 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 220 പുരുഷന്മാരെയും 101 സ്ത്രീകളെയും 28 കുട്ടികളെയുമാണ് ഒഴിപ്പിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വൈകിയാണ് 349 ഇന്ത്യക്കാരുമായി നാവികസേനാ കപ്പല്‍ യെമനില്‍നിന്ന് പുറപ്പെട്ടത്. നാവികസേനാ കപ്പലായ ഐ.എന്‍.എസ് സുമിത്രയില്‍ ഇവരെ യെമന്റെ അയല്‍രാജ്യമായ ജിബൂട്ടിയിലെത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് മുംബൈ, ഐ.എന്‍.എസ് തര്‍ക്കാഷ് എന്നിവ ജിബൂട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊച്ചിയില്‍നിന്ന് പുറപ്പെട്ട കവരത്തി, കോറല്‍ എന്നീ കപ്പലുകളും ജിബൂട്ടി ലക്ഷ്യമാക്കി നീങ്ങുകയാണ്.