സർക്കാരിന്റെ മദ്യനയം:ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് വി.എം.സുധീരൻ • ഇ വാർത്ത | evartha
Kerala

സർക്കാരിന്റെ മദ്യനയം:ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് വി.എം.സുധീരൻ

muralee_331258fസർക്കാരിന്റെ മദ്യനയം ശരിവച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി ചരിത്രപരമാണെന്ന് കെ.പി.സി.സി പ്രസി‌ഡന്റ് വി.എം.സുധീരൻ . മദ്യപിക്കാനുള്ള അവകാശം മൗലികാവകാശമല്ലെന്ന് പറഞ്ഞ ഹൈക്കോടതിയുടെ വിധി ചരിത്രപരമാണ്. ടൂറിസത്തിന് കൊക്കെയ്ൻ വേണമെന്ന് ആവശ്യപ്പെട്ടാൽ എന്തു ചെയ്യുമെന്ന് ഹൈക്കോടതിയുടെ ചോദ്യം വളരെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.

 
വ്യക്തിയെന്ന നിലയിൽ തനിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ദിവസമാണ് ഇന്നത്തേതെന്നും സുധീരൻ പറഞ്ഞു. അടുത്ത പത്തു വർഷത്തിനുള്ളിൽ മദ്യം പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.